സഖി
ശരത്‌ബാബു പല്ലന
അറിയുന്നു സഖീ ഞാന്‍ ശതപര്‍വികകള്‍
ചുംബിച്ച നിന്‍ പദമമര്‍ന്ന വഴികള്‍
ഹരികോന്തിജ മോഹിച്ച നിന്‍മുടിക്കെട്ടിലെ
ലക്ഷ്മണ സുഗന്ധം ഇന്നുമെന്നോര്‍മ്മയില്‍
താലപത്രികകള്‍ പൂവിട്ട മധുമാസരാവില്‍ നീ
താലമേന്തി നിന്നതേത് നന്ദനോദ്യാനത്തില്‍
സഹദേവി പോലെ നീ തളിരിട്ട് നിന്നതും
ഇന്ദ്രവല്ലി പോല്‍ നിന്‍ ഹൃദയമെന്നില്‍ പടര്‍ന്നതും
കൃതഞ്ജലീ പുഷ്പങ്ങള്‍ നിന്‍ നാസികത്തുമ്പിലെ
നീര്‍മണിത്തുള്ളിയായി പുനര്‍ജന്മം തേടിയതും
ഭൃംഗസുഗന്ധം ഉന്മാദമേകിയ നിന്‍
ശ്യാമവനികളെന്‍ ശയ്യയായി തീര്‍ന്നതും
ഭദ്രേ, നീയെന്‍ ആത്മാവിലായിരം
ഭദ്രാ സുമങ്ങളായി പീലി വിടര്‍ത്തിയതും
ചിത്രപചിത്രകള്‍ പൂവിട്ട കാതോരം ഞാനേതോ
ചിത്രം വരയ്ക്കുന്ന കരിവണ്ടായി തീര്‍ന്നതും
ദശപുഷ്പങ്ങളായി നീയെത്തുമെന്നരികില്‍
ദശരഥകാലങ്ങള്‍ക്കപ്പുറം കാത്തിരിക്കുന്നു ഞാന്‍
അറിയുന്നു സഖീ ഞാന്‍ ശതപര്‍വികകള്‍
ചുംബിച്ച നിന്‍ പദമമര്‍ന്ന വഴികള്‍
ഹരികോന്തിജ മോഹിച്ച നിന്‍മുടിക്കെട്ടിലെ
ലക്ഷ്മണ സുഗന്ധം ഇന്നുമെന്നോര്‍മ്മയില്‍
താലപത്രികകള്‍ പൂവിട്ട മധുമാസരാവില്‍ നീ
താലമേന്തി നിന്നതേത് നന്ദനോദ്യാനത്തില്‍
സഹദേവി പോലെ നീ തളിരിട്ട് നിന്നതും
ഇന്ദ്രവല്ലി പോല്‍ നിന്‍ ഹൃദയമെന്നില്‍ പടര്‍ന്നതും
കൃതഞ്ജലീ പുഷ്പങ്ങള്‍ നിന്‍ നാസികത്തുമ്പിലെ
നീര്‍മണിത്തുള്ളിയായി പുനര്‍ജന്മം തേടിയതും
ഭൃംഗസുഗന്ധം ഉന്മാദമേകിയ നിന്‍
ശ്യാമവനികളെന്‍ ശയ്യയായി തീര്‍ന്നതും
ഭദ്രേ, നീയെന്‍ ആത്മാവിലായിരം
ഭദ്രാ സുമങ്ങളായി പീലി വിടര്‍ത്തിയതും
ചിത്രപചിത്രകള്‍ പൂവിട്ട കാതോരം ഞാനേതോ
ചിത്രം വരയ്ക്കുന്ന കരിവണ്ടായി തീര്‍ന്നതും
ദശപുഷ്പങ്ങളായി നീയെത്തുമെന്നരികില്‍
ദശരഥകാലങ്ങള്‍ക്കപ്പുറം കാത്തിരിക്കുന്നു ഞാന്‍