ഫേക്ക്
ശരത്ബാബു പല്ലന
ശരത്ബാബു പല്ലന
നിന്‍റെ സ്നേഹം ഫേക്കാണെന്ന് അയാള്‍
പറഞ്ഞപ്പോഴാണ് അവള്‍ ആദ്യമായി ഫേക്ക് എന്ന പദത്തെ ശ്രദ്ധിച്ചത്. അന്ന് അയാള്‍
അവളെ ക്രൂരമായി മര്‍ദ്ദിച്ചു, നിലത്തിട്ട് ചവിട്ടി, മുഖത്ത് തുപ്പി, വേശ്യേ എന്നു വിളിച്ചു.
ആ രാത്രി തളര്‍ന്ന് കിടന്ന് ഉറങ്ങാന്‍ തുടങ്ങിയ അവളുമായി അയാള്‍ മൃഗത്തെ പോലെ രതിയിലേര്‍പ്പെട്ടു. അയാള്‍ ശരീരത്തിലേര്‍പ്പിക്കുന്ന മുറിവുകള്‍ സൃഷ്ടിക്കുന്ന വേദനയില്‍ അവള്‍ ആനന്ദമൂര്‍ച്ഛ കണ്ടെത്തി. അവള്‍ ശീല്‍ക്കാരങ്ങള്‍ പുറപ്പെടുവിപ്പിച്ചപ്പോള്‍ അയാളുടെ വേഗം പെട്ടെന്ന് നിലച്ചു. അയാള്‍ അവളുടെ കരണത്തടിച്ചു. എന്നിട്ടു പറഞ്ഞു.
"ഈ ശബ്ദങ്ങളും ഫേക്ക് ആണെടീ"
പിന്നീട് അവള്‍ നിശബ്ദം കിടന്നു. അപ്പോള്‍ സ്വയം അവള്‍ക്ക് തോന്നി താനൊരു ഫേക്ക് തന്നെയാണെന്ന്.
അടുത്ത പ്രഭാതത്തില്‍ അയാള്‍ ജോലിസ്ഥലത്തേയ്ക്ക് പോയതിന് ശേഷം അവള്‍ ഫേക്ക് ഐഡി ഉണ്ടാക്കി അയാള്‍ക്കൊരു സൌഹൃദാപേക്ഷ അയച്ചു കാത്തിരുന്നു. അവള്‍ അപിരിചിതരായ പലര്‍ക്കും സൌഹൃദാപേക്ഷകള്‍ അയച്ചു. എല്ലാവരും അവളുടെ അപേക്ഷകള്‍ സ്വീകരിച്ചു, ഒടുവില്‍ അയാളും.
അയാള്‍ അവള്‍ക്കൊരു ഹായ് മെസേജ് അയച്ചു, അവള്‍ തിരിച്ചും. എന്നെ പരിചയമുണ്ടോ എന്ന അയാളുടെ ചോദ്യത്തിന് മറുപടിയായി അവള്‍ പറഞ്ഞു താങ്കളുടെ ഈ കണ്ണുകള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്ന്.
അവളുടെ മുഖചിത്രം കാണണമെന്നുള്ള അയാളുടെ ആഗ്രഹത്തിന് ഉത്തരമായി അവള്‍ പറഞ്ഞു.
നിന്‍റെ കണ്ണില്‍ നോക്കിയിരിക്കാന്‍ ഞാന്‍ വരും, ഉടനെ തന്നെ. അന്ന് നിനക്കെന്നെ നേരിട്ട് കാണാം മതിവരുവോളം
അയാള്‍ക്ക് പ്രണയിക്കാന്‍ അറിയാമെന്ന് അങ്ങനെയാണ് അവള്‍ തിരിച്ചറിഞ്ഞത്.
അയാളുടെ രതിമോഹങ്ങള്‍ സുന്ദരവും ഭാവനാ സമ്പുഷ്ടവും ആണെന്ന് പിന്നീടവള്‍ തിരിച്ചറിഞ്ഞു.
എങ്കിലും എല്ലാ രാത്രികളിലും അയാളുടെ മൃഗതൃഷ്ണകള്‍ക്കടിയില്‍ നിശബ്ദം കിടക്കുമ്പോഴും താനൊരു ഫേക്കായി അയാളെ വഞ്ചിക്കുകയാണല്ലോ എന്ന ചിന്ത അവളെ കൂടുതല്‍ വേദനിപ്പിച്ചു.
വേദനയില്‍ നിന്നുമുള്ള ആനന്ദമൂര്‍ച്ഛ തനിക്ക് നഷ്ടമായി തുടങ്ങിയത് അവള്‍ തിരിച്ചറിഞ്ഞു.
കാരണം അവളിപ്പോള്‍ ശരിക്കും ഒരു ഫേക്ക് ആയി മാറിക്കഴിഞ്ഞിരുന്നു.